മെഡിറ്റേഷൻ അനുഭവം എങ്ങനെ കാത്ത് സൂക്ഷിക്കാം
👉SMS മെഡിറ്റേഷൻ ചെയ്യുന്നവർക്ക് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് അനുഭവം കിട്ടും.
👉നിങ്ങൾക്ക് കിട്ടുന്ന അനുഭവം നിങ്ങളുടെ ക്വാളിറ്റി കൊണ്ട് കൈവന്നതല്ല, മറിച്ച് ഗുരു തന്റെ വർഷങ്ങളോളമുള്ള തപസ്സിലൂടെ നേടിയെടുത്ത വിദ്യ ദാനമായി നൽകുന്നതാണ്…
👉നിങ്ങൾ ഓരോരുത്തർക്കും
കിട്ടുന്ന അനുഭവങ്ങൾ നിലനിർത്തി കൊണ്ടുപോകുക എന്നത് അവനവന്റെ ഡ്യൂട്ടി ആണ്…
👉ഒരിക്കൽ കിട്ടിയ അനുഭവങ്ങൾ ഇല്ലാതെയാവാൻ അല്ലെങ്കിൽ കുറയാനുള്ള കാരണങ്ങൾ:
- ഗുരുനിന്ദ
- ധർമ്മം അറിഞ്ഞിട്ടും വീണ്ടും വീണ്ടും നിങ്ങൾ ചെയ്യുന്ന തെറ്റുകൾ
- സമർപ്പണമില്ലായ്മ
- ജന്മജന്മാന്തരങ്ങളായുള്ള കർമഫലങ്ങൾ , വാസനകൾ 👉കിട്ടിയ അനുഭവങ്ങൾ നഷ്ടപ്പെടാതെയിരിക്കാൻ:
- ഗുരുനിന്ദ ചെയ്യാതിരിക്കുക
- ധർമാധർമങ്ങൾ മനസ്സിലാക്കാൻ എന്നും രാവിലെ ഗുരുജിയുടെ zoom class കേൾക്കുക.
- സമർപ്പണം കൂട്ടി കൂട്ടി കൊണ്ടുവരിക.
- കർമ്മഫലങ്ങൾ എരിയിച്ച് കളയുക.
- നിരന്തര പരിശ്രമത്തിലൂടെ മോശം വാസനകൾ ഇല്ലാതെയാകുക. 👉എഴുതി കത്തിക്കൽ: ഇതുവരെ ചെയ്തുപോയ തെറ്റുകൾ മായ്ച്ച് കളയാൻ ആർക്കും സാധ്യമല്ല… അതുകൊണ്ട് നിരന്തര പശ്ചാത്താപം മാത്രമേ കർമഫലങ്ങളിൽ നിന്നും രക്ഷപ്പെടാൻ പരിഹാരമായുള്ളൂ…. വെറുതെ പശ്ചാത്താപം ആർക്കും വരില്ല… അതുകൊണ്ട് എഴുതി കത്തിക്കുക.
- ഇത്രയും കാലങ്ങൾ ചെയ്തുപോയ തെറ്റിനുള്ള പശ്ചാതാപം. (All) അറിഞ്ഞോ അറിയാതെയോ ഞങ്ങളോ ഞങ്ങളുടെ പൂർവ്വികരോ ജന്മജന്മാന്തരങ്ങളായി ചെയ്തു പോയ തെറ്റുകൾ പൊറുത്ത് പ്രപഞ്ചത്തിന്റെ ഇച്ഛപോലെ ജീവിക്കാനുള്ള അനുഗ്രഹം ഉണ്ടാകണമേ. ഇനി മുന്നോട്ടുള്ള യാത്രയിൽ തെറ്റുകൾ ചെയ്യാതെ ധർമ്മത്തിൽ ജീവിക്കുന്നതിന്….
- എന്റെ ദുർവാസനകളും ആസുരിക സ്വഭാവങ്ങളും മാറിക്കിടക്കാൻ തടസ്സമായി നിൽക്കുന്ന അഹങ്കാരത്തെ എരിയിച്ചുകളയാൻ എന്നെ സഹായിക്കണമേ.
- എന്നെക്കൊണ്ട് പ്രപഞ്ചത്തിൽ ഒന്നിനും ഒരു ഉപദ്രവവും ഉണ്ടാവാതെ ഈ ജീവിതം പൂർത്തിയാക്കാൻ അനുഗ്രഹിക്കണമേ…
- എന്റെ ചിന്തകളും , വാക്കുകളും, പ്രവർത്തികളും അഗ്നിപോലെ പരിശുദ്ധമാക്കി അനുഗ്രഹിക്കണമേ….
- ജീവിതത്തിൽ വരുന്ന പരീക്ഷണങ്ങളെ തിരിച്ചറിയാനും , അവയെ ധൈര്യപൂർവ്വം നേരിടാനുമുള്ള വിവേകം നൽകി അനുഗ്രഹിക്കണമേ.
- (ഭാര്യ) എനിക്ക് പതിവ്രതയായ ധർമപത്നി ആയി ജീവിക്കാൻ അനുഗ്രഹിക്കേണമേ..
- (ഭർത്താവ്) എനിക്ക് ഏകപത്നീ വ്രതം അനുഷ്ഠിച്ച് ധർമത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ.
- (All) പഞ്ചശുദ്ധിയും പഞ്ചധർമവും അനുഷ്ഠിച്ച് എപ്പോഴും പ്രപഞ്ചധർമത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ… (കുട്ടികൾക്ക് ഇത് എഴുതി കത്തിക്കാവുന്നതാണ്)
- മാതൃ ധർമ്മം എന്താണെന്ന് മനസ്സിലാക്കി തന്ന് മാതൃ ധർമ്മം അനുഷ്ഠിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമേ.
- പിതൃ ധർമ്മം എന്താണെന്ന് മനസ്സിലാക്കി തന്ന് പിതൃ ധർമ്മം അനുഷ്ഠിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമേ.
- ഞങ്ങളുടെ കുടുംബത്തിൽ നിന്നും ശവക്കറി ഒഴിവാക്കി തരണമേ എന്ന് പ്രപഞ്ചത്തോട് അപേക്ഷിക്കുക.
- എന്റെ കുടുംബത്തിൽ മനസമാധാനമുള്ള അന്തരീക്ഷം ഉണ്ടാകാൻ എന്നിൽ എന്ത് മാറ്റമാണോ വരുത്തേണ്ടത് ആ മാറ്റങ്ങൾ വരുത്തി എന്നെ അനുഗ്രഹിക്കണമേ. എന്റെ കുടുംബത്തിൽ എല്ലാവർക്കും പ്രപഞ്ച ധർമത്തിൽ ജീവിക്കാനുള്ള അനുഗ്രഹം നൽകണമേ.
- വിഷമങ്ങൾ എല്ലാം എഴുതി കത്തിക്കാം. നിങ്ങളുടെ വിഷങ്ങൾ ഇല്ലാതാക്കുന്നത് വരെ ഇത് തുടരാം.( നിസ്വാർഥമായിരിക്കണം. മറ്റുള്ളവയ്ക്ക് ദ്രോഹം ഉണ്ടാകരുത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക)
- മോശം വാസനകൾ ഇല്ലാതാക്കുക. എന്തെല്ലാം മോശം സ്വഭാവങ്ങൾ ഉണ്ടോ ഓരോന്നായി എഴുതി കത്തിക്കുക…. Example:
- എന്റെ അഹങ്കാരം മാറ്റി തരണേ….
- എന്റെ ദേഷ്യം മാറ്റി തരണേ…
- എനിക്ക് ക്ഷമയും വിവേകവും വാക്ശുദ്ധിയും നൽകി അനുഗ്രഹിക്കണെ….
- എന്റെ പരദൂഷണം നിർത്തി തരണേ…..
- എന്റെ കള്ളം പറയുന്ന സ്വഭാവം മാറ്റി തരണേ
- (എന്തെല്ലാം ചീത്ത സ്വഭാവങ്ങൾ ഉണ്ടോ അതെല്ലാം മാറ്റി തരണേ എന്നപേക്ഷിക്കുക …) etc. ഇങ്ങനെ നിരന്തരം സ്വയം നമ്മളെ ശുദ്ധീകരിക്കുക… നമ്മൾ നന്നാവുമ്പോൾ കുടുംബവും കൂടെ വരും. നമ്മൾ നന്നാവാതെ കൂടെയുള്ളവരെ ഉപദേശിച്ചിട്ടോ, വഴക്ക് കൂടിയിട്ടോ പരാതിപ്പെട്ടിട്ടോ കാര്യമില്ല. ഇത് ബന്ധങ്ങൾ ശിഥിലമാകാനും കൂടെയുള്ളവർ നമ്മളിൽ നിന്നും അകന്നു പോകാനും മാത്രമേ ഉപകരിക്കൂ. ത്യാഗം, ക്ഷമ,സ്നേഹം, നന്ദി, പശ്ചാത്താപം, അനുകമ്പ , നിസ്വാർത്ഥത തുടങ്ങിയ ഗുണങ്ങൾ നമ്മുടെയുള്ളിൽ develop ചെയ്യുക. “ഗുരു, ഗുരുതത്വം, സമർപ്പണം, സമർപ്പണം മുതൽ ആത്മസമർപ്പണം വരെ തുടങ്ങിയ യുട്യൂബ് വീഡിയോ കണ്ട് മനസ്സിലാക്കുക.